
മനാമ: ബഹ്റൈനിലെ മുതിര്‍ന്ന പൗരരും ഓണ്‍ലൈന്‍ പണമിടപാടിനുള്ള സാങ്കേതികവിദ്യ അറിയാത്തവരുമായ വ്യക്തികള്‍ അത്തരം ഇടപാടുകള്‍ക്ക് വിശ്വസ്തരായ വ്യക്തികളെ മാത്രം ആശ്രയിക്കണമെന്ന് നിര്‍ദേശം.
അവരുടെ സഹായത്തോടെ നടത്തുന്ന ഇടപാടുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ഹിദ്ദ് പോലീസ് സ്റ്റേഷന് മേധാവി ഡോ. ഉസാമ ബഹര്‍ മുന്നറിയിപ്പ് നല്കി. അല്ലാത്തപക്ഷം വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കാനിടയുണ്ടെന്നും അല്‍ അമന് സമൂഹമാധ്യമ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പണമിടപാട് ചുമതല വീട്ടുജോലിക്കാരനെ ഏല്‍പ്പിച്ച ഒരു മുതിര്‍ന്ന പൗരന് ഈയിടെ 10,000 ദിനാര്‍ നഷ്ടമായ സംഭവമുണ്ടായി. ഒരു മൊബൈല്‍ ആപ്പ് വഴി പണമിടപാട് നടത്താന്‍ വേണ്ടി വീട്ടുജോലിക്കാരന് പാസ്സ്വേഡ് പറഞ്ഞുകൊടുത്തിരുന്നു. പണം നഷ്ടപ്പെട്ടത് എങ്ങനെയെന്നറിയാന്‍ അദ്ദേ ബാങ്കിനെ സമീപിച്ചു. ഇത് പലതവണയായി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തതാണെന്നും അര്‍ധരാത്രിയോടെയാണ് അത് നടന്നതെന്നും കണ്ടെത്തി. മക്കളുടെ സഹായത്തോടെ അദ്ദേഹം ഇതു സംബന്ധിച്ച് പരാതി നല്കി. ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഉസാമ ബഹര്‍ പറഞ്ഞു.


