
മനാമ: നിര്‍മ്മിതബുദ്ധി (എ.ഐ) പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി യു.എന്‍. റിപ്പോര്‍ട്ട്.
എ.ഐ. റെഡിനസ് അസസ്മെന്റ് മെത്തേഡോളജി (ആര്.എ.എം) പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ ജി.സി.സി. രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ടെന്ന് യുനൈറ്റഡ് നേഷന്‍സിന്റെ എജുക്കേഷനല്‍, സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്കോ) ആഗോള വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍. ഇ- ഗവണ്മെന്റ് ഡവലപ്പ്മെന്റ് ഇന്‍ഡക്സില്‍ ഉയര്‍ന്ന റാങ്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ ഇടം നേടിയിട്ടുമുണ്ട്. അടിസ്ഥാനസൗകര്യ മേഖലയില്‍ എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ പൂര്‍ണമായി വിജയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.


