
മനാമ: ഭക്ഷ്യവസ്തുക്കളുടെ 90% ഇറക്കുമതി ചെയ്യുന്ന രാജ്യമായിട്ടും ബഹ്റൈനില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞു.
2025 മാര്‍ച്ചില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും മദ്യം ഒഴികെയുള്ള പാനീയങ്ങളുടെയും വില 1.7% കുറഞ്ഞതായി ട്രേഡിംഗ് ഇക്കണോമിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ മൊത്തത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 1.6 ശതമാനമാണ് കുറഞ്ഞത്.
സര്‍ക്കാര്‍ നടപ്പാക്കിയ വിലനിയന്ത്രണ നടപടികള്‍ ഇതിനു പ്രധാന കാരണമായി. ഇതുമൂലം പണപ്പെരുപ്പം 0.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.


