
മനാമ: ബഹ്റൈനിലെ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് ആന്റ് ടോളറന്‍സിന്റെ (കെ.എച്ച്.ജി.സി) എക്സിക്യൂട്ടീവ് ഡയറക്ടറായി മുനീറ നുഫാല്‍ അല്‍ ദോസേരിയെ നിയമിച്ചതായി സെന്ററിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.
പുതിയ പദവിയില്‍ അവര്‍ക്ക് മന്ത്രി വിജയം ആശംസിച്ചു. സഹവര്‍ത്തിത്വവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിലും മതപരവും സാംസ്കാരികവുമായ വൈവിധ്യത്തെയും നാഗരികതകള്‍ക്കിടയിലുള്ള ക്രിയാത്മകമായ സംഭാഷണത്തെയും ബഹുമാനിക്കുന്ന ഒരു ആഗോള മാതൃകയായി ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും സെന്ററിന്റെ ദൗത്യം തുടരുന്നതിനുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു.


