
മനാമ: ചില രാജ്യങ്ങളെക്കുറിച്ചും അവയുടെ നേതാക്കളെക്കുറിച്ചും തെറ്റിദ്ധാരണാജനകവും നിന്ദ്യവുമായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ ബഹ്റൈനില്‍ അറസ്റ്റിലായി.
ഈ വ്യക്തി ഏത് രാജ്യക്കാരനാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വകുപ്പിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രസ്താവന പൊതുജനങ്ങളെ ഇളക്കിവിടുന്ന തരത്തിലുള്ളതും സര്‍ക്കാരുകള്‍ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.


