
മനാമ: ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ആരംഭിച്ചു.
റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ആദ്യഘട്ടത്തില്‍ ക്യാമറകള്‍ തിരഞ്ഞെടുത്ത ചിലയിടങ്ങളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ക്യാമറകളുടെ സാങ്കേതിക കാര്യക്ഷമത പരിശോധിക്കാന്‍ വേണ്ടിയാണിത്. തുടര്‍ന്ന് ക്യാമറകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


