
മനാമ: ബഹ്റൈന്‍ ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ വലീദ് ഷംലാന് അല്‍ ബഹാറുമായി അദ്ദേഹത്തിന്റെ ബഹ്റൈന്‍ സന്ദര്‍ശനവേളയില്‍ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ സര്‍ക്കാരും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്റും തമ്മിലുള്ള 220, 66 കെ.വി. വൈദ്യുതി ട്രാന്സ്മിഷന് നെറ്റ്വര്‍ക്ക് വികസന പദ്ധതിക്ക് ധനസഹായം നല്‍കാനുള്ള വായ്പാ കരാറില്‍ ഒപ്പുവെച്ചു.
വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) പ്രസിഡന്റ് കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


