
മനാമ: ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.
സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ മാലിന്യ ശേഖരണത്തിന് ചെറുകിട- ഇടത്തരം സംരംഭകരില്‍നിന്ന് അന്യായവും വ്യവസ്ഥയില്ലാത്തതുമായ ഫീസ് ഈടാക്കുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണിത്. ഡോ. മഹ്ദി അല്‍ ഷുവൈഖിന്റെ നേതൃത്വത്തില്‍ 5 എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദേശം സഭയില്‍ കൊണ്ടുവന്നത്.
ഒരു മാലിന്യ കണ്ടെയ്നറിന് പ്രതിമാസ ഫീസായി 110 ദിനാറിലധികവും ഓരോ അഡീഷണല്‍ കണ്ടെയ്നറിനും 20 ദിനാറിലധികവും ഈടാക്കുന്ന കമ്പനികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഈ ചെലവ് താങ്ങാനാവുന്നില്ലെന്ന് നിരവധി ചെറുകിട സംരംഭകര്‍ പരാതിപ്പെടുന്നുണ്ടെന്ന് അല്‍ഷുവൈഖ് പറഞ്ഞു.


