
മനാമ: ബഹ്റൈനില്‍ യുവജന ക്ഷേമത്തിനായുള്ള ഖദ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
നിരവധി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും കലാപ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
അച്ചടക്കം, നേതൃത്വശേഷി, വെല്ലുവിളികള്‍ നേരിടല്‍, പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബഹ്റൈനി യുവജനതയുടെ സ്വഭാവരൂപീകരണം ലക്ഷ്യംവെച്ചാണ് ഈ പ്രോഗ്രാമെന്ന് മന്ത്രി പറഞ്ഞു.


