
മനാമ: ന്യൂഡല്‍ഹിയില്‍ ഒരു ഡസനിലധികം നിരപരാധികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തെ ബഹ്റൈന്‍ അപലപിച്ചു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇന്ത്യന്‍ ഗവണ്മെന്റിനും ജനങ്ങള്‍ക്കും ബഹ്റൈന്റെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
നിരപരാധികളായ സാധാരണക്കാരുടെ സുരക്ഷ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അക്രമങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരെ ബഹ്റൈന്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.


