
റിയാദ്: റിയാദില്‍ നടന്ന യു.എന്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ഡബ്ല്യു.ടി.ഒ) 26ാമത് ജനറല്‍ അസംബ്ലി സെഷനില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി പങ്കെടുത്തു.
വിനോദസഞ്ചാരത്തിന്റെ ഭാവി പുനര്‍നിര്‍വചിക്കുന്നതില്‍ നിര്‍മിതബുദ്ധിയുടെ പങ്കിനെക്കുറിച്ചായിരുന്നു ഉന്നതതല ചര്‍ച്ച. ടൂറിസം വ്യവസായത്തിന്റെ വികസനത്തിലും നിലനില്പ്പിലും ആധുനിക സാങ്കേതികവിദ്യ വഹിക്കുന്ന നിര്‍ണായക പങ്കിനുള്ള ആഗോള അംഗീകാരമാണ് ടൂറിസത്തില്‍ എ.ഐ. ഉപയോഗിക്കുന്നത് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ഗാത്മകതയും നവീകരണവും വര്‍ധിപ്പിക്കാന്‍ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ടൂറിസത്തില്‍ എ.ഐയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതില്‍ ബഹ്റൈന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതികള്ക്കിടയിലുള്ള ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ച് അസംബ്ലി ചര്‍ച്ച ചെയ്തു.


