
മനാമ: അഴിമതിയെ നേരിടാനായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി) മക്ക സമ്മേളനത്തിലുണ്ടാക്കിയ ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.
ഇതിന് നേരത്തെ പ്രതിനിധിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച ബില്‍ ഡോ. അലി അല്‍ റുമൈഹിയുടെ നേതൃത്വത്തിലുള്ള ശൂറ കൗണ്‍സിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി അവലോകനം ചെയ്തതിനു ശേഷമാണ് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്നത്. ഇത് ബഹ്റൈന്റെ നിയമവ്യവസ്ഥയുമായി പൂര്‍ണമായും ഒത്തുപോകുന്നതാണെന്ന് റുമൈഹി വ്യക്തമാക്കി.
ഇരു സഭകളും അംഗീകരിച്ചതിനെ തുടര്‍ന്ന് ബില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പരിഗണനയ്ക്ക് വിട്ടു.


