
മനാമ: 2026ലെ ഹജ്ജ് സീസണിലെ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍ സ്ഥാപനങ്ങളുടെ പട്ടിക ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
ടൂര്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ തീര്‍ത്ഥാടകരുടെ എണ്ണം 90 എന്ന മാനദണ്ഡം പാലിക്കാനായവരുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. നവംബര്‍ 11 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഈ ഈ മാനദണ്ഡം പാലിക്കാനാവാത്ത എല്ലാ ടൂര്‍ ഓപ്പറേറ്റര്‍മാരും ഏറ്റവും കുറഞ്ഞ പരിധി പൂര്‍ത്തിയാക്കിയ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍ സ്ഥാപനങ്ങളിലൊന്നില്‍ ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വര്‍ഷം അല്‍ നാദ, അല്‍ സലാം, അല്‍ ഫത്തേഹ്, അല്‍ ഹമര്‍, അല്‍ മവാസം, അല്‍ ദിയാഫ, അല്‍ മുര്‍തദ, അല്‍ സൈറാഫി, അല്‍ മൊവാലി, അല്‍ ഒറൈബി, അല്‍ കാദിം, അല്‍ അര്‍ഖാം, യാദ്കര്, അല്‍ മഹ്ഫൂസ്, സുഹൈബ് അല്‍ ഷറഫ്, അല്‍ റൂമി, അല്‍ നദ, അല്‍ സലാം, അല്‍ ഫത്തേഹ്, അല്‍ ഹമര്‍, അല്‍ മവാസം, അല്‍ മൊവാലി, അല്‍ ഒറായ്ബി, അല്‍ കാദിം, അല്‍ അര്‍ഖാം, അല്‍ മഹ്ഫൂസ്, അല്മഹൈബ് അല്‍ റൂമി, അല്‍ നാദ, അല്‍ സലാം, അല്‍ ഹമര്‍, അല്‍ മവാസേം, മനഹില്‍, മിസ്ക്, അല്‍ തൗഹീദ്, അല്‍ മുജ്തബ എന്നീ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്ന് കമ്മിറ്റി അറിയിച്ചു.


