
മനാമ: പശ്ചിമ റിഫയിലെ പഴയൊരു ജനവാസ മേഖല പൂര്‍ണ്ണമായി നവീകരിക്കാനുള്ള പദ്ധതിക്ക് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി.
കൗണ്‍സിലര്‍ ബാലിദ് ഷജ്റ അവതരിപ്പിച്ച പദ്ധതിയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. ബ്ലോക്ക് 910 പ്രദേശവും പരിസരപ്രദേശങ്ങളുമാണ് നവീകരിക്കുന്നത്. തെരുവുകളിലും ഇടവഴികളിലും ഇന്റര്‍ലോക്ക് പാകുക, തെരുവിളക്കുകള്‍ നവീകരിക്കുക, മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓവുചാലുകള്‍ വികസിപ്പിക്കുക തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.


