
മനാമ: ബഹ്റൈനില്‍ മിനിമം പ്രതിമാസ വേതനം 700 ദിനാറാക്കണമെന്നും തൊഴിലില്ലായ്മ പൂര്‍ണമായി പരിഹരിക്കണമെന്നും തൊഴിലാളി യൂണിയനുകള്‍.
ഫ്രെഡറിക് എബര്‍ട്ട് ഫൗണ്ടേഷന്റെയും ബില്‍ഡിംഗ് ആന്റ് വുഡ് വര്‍ക്കേഴ്സ് ഇന്റര്‍നാഷണലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന്റെ ദ്വിദിന സമ്മേളനത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ ഹുസൈന് ഖലഫ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ബഹ്റൈന്‍ ട്രേഡ് യൂണിയന്‍സ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഷെഹാബി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തറില്‍ നടക്കാനിരിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയുടെ അജണ്ടയെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കുക, എല്ലാവര്ക്കും മാന്യമായ ജോലി നല്‍കുക തുടങ്ങിയവയാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍.


