
മനാമ: ബഹ്റൈനിന്റെ മൊത്തം ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചതായി സര്‍വ്വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ (എസ്.എല്‍.ആര്.ബി) പ്രസിദ്ധീകരിച്ച കണക്കുകളില്‍ പറയുന്നു.
ദേശീയ ഓപ്പണ്‍ ഡാറ്റ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2023നെ അപേക്ഷിച്ച് രാജ്യത്തിന്റെ ഭൂവിസ്തൃതി ഒരു ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൊത്തം 4.8 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനയാണുണ്ടായത്.
ബഹ്റൈനിന്റെ സമുദ്രാതിര്‍ത്തി ഏകദേശം 7,481 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതി 8 ചതുരശ്ര കിലോമീറ്ററാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ പ്രധാന ദ്വീപുകളായ ബഹ്റൈന്‍ ദ്വീപ്, മുഹറഖ്, സിത്ര, ജിദ്ദ അസ്റി, ഉമ്മുന് നാസന് എന്നിവയിലെല്ലാംകൂടിയായാണ് വര്‍ധനയുണ്ടായത്.


