
മനാമ: ഓണ്‍ലൈന്‍ വഴി അശ്ലീലം പ്രചരിപ്പിക്കുന്നതിന് ശിക്ഷ കര്‍ശനമാക്കാന്‍ ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.
ഇത്തരം കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും 10,000 ദിനാര്‍ വരെ പിഴയും വ്യവസ്ഥ ചെയ്യണമെന്ന് പാര്‍ലമെന്റിന്റെ സേവന സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കുകയും വേണം.
അശ്ലീല ഉള്ളടക്കം പൊതു പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കുകയോ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കൈമാറുകയോ ചെയ്താല്‍ ശിക്ഷ ഇരട്ടിയാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഹനാന് ഫര്‍ദാന്‍ എം.പിയാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്.


