
മനാമ: ബഹ്റൈനിലും വിദേശത്തുമുള്ള വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്ന ബഹ്റൈന്‍ അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു.
പൊതുജനാരോഗ്യം, പ്രതിരോധ പരിചരണം, ആധുനിക ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍ എന്നിവയിലെ സമീപകാല വികസനങ്ങളെ അഭിസംബോധന ചെയ്യുന്ന 50ലധികം ശാസ്ത്രീയ പ്രഭാഷണങ്ങളും ശില്പശാലകളും രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ നടന്നു.
വൈദഗ്ധ്യം കൈമാറാനും നിലവിലെ ആരോഗ്യ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും ദേശീയ, മേഖലാ ആരോഗ്യ സംവിധാന തയ്യാറെടുപ്പും പ്രതിരോധശേഷിയും മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു റോഡ്മാപ്പ് രൂപപ്പെടുത്തുന്ന ശുപാര്‍ശകള്‍ വികസിപ്പിക്കാനുമുള്ള ശാസ്ത്രീയ വേദിയായിരുന്നു സമ്മേളനമെന്ന് പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണുമായ ഡോ. സാമിയ ബഹ്റാം പറഞ്ഞു.


