
മനാമ: ബഹ്റൈനില്‍ ആക്രമണത്തില്‍ 12% അംഗവൈകല്യം സംഭവിച്ചയാള്‍ക്ക് പ്രതി 7,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് സിവില്‍ കോടതി ഉത്തരവിട്ടു.
കൂടാതെ നിയമനടപടികള്‍ക്ക് ചെലവായ തുകയും ചികിത്സാ ചെലവും പ്രതി നല്‍കാനും കോടതി ഉത്തരവിട്ടു. സമാനമായ മറ്റൊരു കേസില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവടുപിടിച്ചാണ് വിധി.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇരയ്ക്ക് അഞ്ചുമാസത്തോളം ചികിത്സ വേണ്ടിവന്നിരുന്നു.


