
മനാമ: 50 വര്‍ഷം പഴക്കമുള്ള കെട്ടിടനിര്‍മ്മാണ നിയമം പൊളിച്ചെഴുതി പുതിയ നിയമം കൊണ്ടുവരാന്‍ ബഹ്റൈന്‍ സര്‍ക്കാര്‍ ഒരുക്കുന്നു.
നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും ശിക്ഷ കൂടുതല്‍ കര്‍ശനമാക്കുന്നതുമായ കരട് നിയമം തയ്യാറാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കെട്ടിടനിര്‍മ്മാണ നിയമലംഘനങ്ങള്‍ക്കെതിരെ മുനിസിപ്പല്‍ അധികൃതര്‍ക്ക് സത്വര നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.
ലൈസന്‍സില്ലാതെയുള്ള കെട്ടിടനിര്‍മ്മാണത്തിന് 5,000 മുതല്‍ 50,000 വരെ ദിനാര്‍ പിഴ കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ കെട്ടിടനിര്‍മ്മാണം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിന് 1,000 മുതല്‍ 20,000 വരെ ദിനാര്‍ പിഴ ചുമത്താനും നിര്‍ദേശിച്ചിട്ടുണ്ട്.


