
മനാമ: ബഹ്റൈനില്‍ നിര്‍മ്മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി നിര്‍ദേശം ഞായറാഴ്ച ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് വാസ്തവവിരുദ്ധമായ കണ്ടന്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതിന് തടവുശിക്ഷയും 3,000 മുതല്‍ 10,000 വരെ ദിനാര്‍ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.
ശൂറ കൗണ്‍സിലിന്റെ മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയര്മാന് അലി അല്‍ ശെഹാബിയുടെ നേതൃത്വത്തില്‍ അഞ്ചു ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്നാണ് ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത്.


