
മനാമ: ബഹ്റൈനില്‍ ഈ വര്‍ഷത്തെ ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5 മുതല്‍ 2026 മാര്‍ച്ച് 25 വരെയായിരിക്കുമെന്ന് സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ അറിയിച്ചു.
സതേണ്‍ ഗവര്‍ണറേറ്റിന്റെ ആപ്പായ ‘ഖയ്യാം’ വഴി നവംബര്‍ 20 മുതല്‍ 30 വരെ ഇതിനായി രജിസ്റ്റര്‍ ചെയ്യാം.
സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ വിളിച്ചുചേര്‍ത്ത സുരക്ഷ, സംഘാടന, പരിസ്ഥിതി, ആസൂത്രണ അധികൃതരുടെ ഏകോപന യോഗത്തില്‍ ഗവര്‍ണര്‍ അദ്ധ്യക്ഷത വഹിച്ചു.


