
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 25 മുതല്‍ 29 വരെ അഞ്ചു ദിവസങ്ങളിലായി എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ (ഇ.ഡബ്ല്യു.ബി) ജ്വല്ലറി അറേബ്യയും സെന്റ് അറേബ്യയും നടക്കും.
ജ്വല്ലറി അറേബ്യയുടെ 33ാമത് പതിപ്പും സെന്റ് അറേബ്യയുടെ മൂന്നാം പതിപ്പുമാണ് നടക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഈ ആഡംബര ഷോപ്പിംഗ് ഇവന്റില്‍ സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും അനുഭവം മെച്ചപ്പെടുത്താനായി രൂപകല്‍പ്പന ചെയ്ത പുതിയ ഡിജിറ്റല്‍ ആപ്പും അനുബന്ധ സേവനങ്ങളും സംഘാടകയായ ഇന്‍ഫോര്‍മ ബഹ്റൈന്‍ പുറത്തിറക്കി.
രണ്ട് പ്രദര്‍ശനങ്ങളിലും ആറു പ്രത്യേക ഹാളുകളിലായി 700ലധികം അന്താരാഷ്ട്ര, പ്രാദേശിക പ്രദര്‍ശകരെയും ലോകമെമ്പാടുമുള്ള 51,000ത്തിലധികം സന്ദര്‍ശകരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പതിപ്പില്‍ ജ്വല്ലറി അറേബ്യ ഒരു അപ്ഡേറ്റ് ചെയ്ത സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ആണ് അവതരിപ്പിച്ചത്. പാര്‍ക്കിംഗ്, പ്രവേശന കവാടങ്ങള്‍, ഹെല്‍പ്പ് ഡെസ്ക്കുകള്‍ തുടങ്ങിയ സുപ്രധാന സ്ഥലങ്ങള്‍ തിരിച്ചറിയാനും എക്സിബിഷന് ഹാളുകളിലും ഇവന്റുകളിലും എത്തിച്ചേരാനും സന്ദര്‍ശകരെ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് ഫ്ളോര്പ്ലാന് ആപ്പില്‍ ഉള്‍പ്പെടുന്നു. പ്രിയപ്പെട്ടവ എളുപ്പത്തില്‍ കണ്ടെത്താന്‍ പങ്കെടുക്കുന്ന ബ്രാന്‍ഡുകളുടെ സമഗ്രമായ പട്ടികയും ഇതില്‍ ഉള്‍പ്പെടുന്നു.
ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പുറമേ, ജ്വല്ലറി അറേബ്യ പ്ലാസയില്‍ സവിശേഷമായ പാചകാനുഭവവുമുണ്ടാകും. ജോഷ് സ്റ്റോണ്‍ ഡിസൈന്‍ സ്റ്റുഡിയോയും റൂ കാറ്ററിംഗ് കമ്പനിയുമായി സഹകരിച്ച് സൃഷ്ടിച്ച പ്ലാസയില്‍ ശാന്തവും മനോഹരവുമായ അന്തരീക്ഷവുമായി മികച്ച ഭക്ഷണക്രമങ്ങളുണ്ടാകും.
ജ്വല്ലറി അറേബ്യയും സെന്റ് അറേബ്യയും സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://bit.ly/4mNxPT3. എന്ന ലിങ്ക് വഴി രണ്ട് പരിപാടികളിലേക്കും സൗജന്യ പ്രവേശനത്തിനായി ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
നവംബര്‍ 25 മുതല്‍ 27 വരെ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെയും പ്രവേശനമുണ്ടാകും. നവംബര്‍ 28ന് ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെയും പ്രവേശനമുണ്ട്. സമാപന ദിവസമായ നവംബര്‍ 29ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെയും പ്രവേശനമുണ്ട്. ജ്വല്ലറി അറേബ്യ 3, 5, 6, 7, 8 എന്നീ ഹാളുകളിലും സെന്റ് അറേബ്യ 2ാം ഹാളിലുമായിരിക്കും നടക്കുക.


