
മനാമ: സ്മാര്‍ട്ട്, സുസ്ഥിര പൈപ്പിംഗ് സംവിധാനങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക കമ്പനിയായ പ്യുര്‍പൈപ്പ് ബഹ്റൈനില്‍ മൊബൈല്‍ പൈപ്പ് പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ സാങ്കേതിക പരിശോധനയ്ക്കും നിര്‍മാണത്തിനുമായി ഒരു ആഗോള കേന്ദ്രം സ്ഥാപിക്കും. ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ലാണ് ഈ പ്രഖ്യാപനമുണ്ടായത്.
60 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവില്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്യുര്‍ പൈപ്പിന്റെ ആഗോള വികാസത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്.
പ്യുര്പൈപ്പിന്റെ നൂതന പൈപ്പിംഗ് സംവിധാനങ്ങളും അതിന്റെ പേറ്റന്റ് നേടിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ജല, ഊര്‍ജ്ജ അടിസ്ഥാനസൗകര്യങ്ങളുടെ രൂപകല്പന, നിര്‍മ്മാണം, പരിപാലനം എന്നിവ മെച്ചപ്പെടുത്തും. മൊബൈല്‍, ഓട്ടോമേറ്റഡ് പ്രൊഡക്ഷന്‍ മോഡല്‍ പദ്ധതി സൈറ്റുകളില്‍ നേരിട്ട് പൈപ്പ്ലൈന് സ്ഥാപിക്കല്‍ സാധ്യമാക്കും. ഇത് ഗതാഗത ആവശ്യങ്ങള്‍, മെറ്റീരിയല്‍ മാലിന്യങ്ങള്‍, പാരിസ്ഥിതിക ആഘാത സാധ്യത എന്നിവ കുറയ്ക്കും.


