മനാമ: ബഹ്റൈനിൽ പുതുതായി 713 കോവിഡ് കേസുകളും 676 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 146 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 563 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്റൈനിലെ ആകെ കോവിഡ് ബാധിതർ 65,752 പേരാണ്.
നിലവിൽ രാജ്യത്ത് 6,901 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 51 പേരുടെ നില ഗുരുതരവും 6850 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തർ 58,626 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 225 ആണ്. രാജ്യത്ത് 13,44,713 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.