
മനാമ: ബഹ്റൈനിലെ എല്ലാ വാണിജ്യ വാഹനങ്ങളിലും റോഡ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും റെക്കോര്‍ഡ് ചെയ്യാനുമായി ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം വേണമെന്ന് പാര്‍ലമെന്റില്‍ നിര്‍ദേശം.
മറിയം അല്‍ ദെയിന്‍ എം.പിയാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ചത്. വേഗത, സഞ്ചരിച്ച ദൂരം, ഡ്രൈവിംഗ്, വിശ്രമസമയം, സ്റ്റോപ്പേജ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതായിരിക്കണം ഈ സംവിധാനം. വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.


