
മനാമ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ പ്രമുഖ വാഗ്മിയും ദാറുല്‍ ബയ്യിന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് റിസര്‍ച്ച് സ്കൂള്‍ ഡയരക്റ്ററുമായ ഉനൈസ് പാപ്പിനിശ്ശേരിക്ക് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി.
അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ‘മക്കളോടൊപ്പം സ്വര്‍ഗത്തില്‍’ എന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കും. വരുന്ന വെള്ളിയാഴ്ച സല്‍മാനിയയിലെ കെ. സിറ്റി ഹാളിലാണ് പരിപാടി. രാത്രി 7.30ന് ആരംഭിക്കുന്ന പരിപാടിയില്‍ അദ്ദേഹം വിഷയമവതരിപ്പിക്കും. തുടര്‍ന്ന് മറ്റു ദിവസങ്ങളിലായി വനിതാ സംഗമം, യുവജന സംഗമം, ദഅ്വ മീറ്റ് എന്നിവയിലും അദ്ദേഹം പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാള വിഭാഗം ജനറല്‍ സെക്രട്ടറി മനാഫ് സി.കെ, ട്രഷറര്‍ നൗഷാദ് സ്കൈ, പ്രോഗ്രാം സെക്രട്ടറി അബ്ദുല്‍ സലാം ബേപ്പൂര്‍, മുഹമ്മദ് ഷാനിദ് എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.


