
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ്ിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നാലാമത് ബഹ്റൈന്‍ നാടകമേള ചൊവ്വാഴ്ച രാത്രി ആരംഭിച്ചു.
ബഹ്റൈന്‍ തിയേറ്റര്‍ യൂണിയന് സംഘടിപ്പിച്ച നാടകമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു.
ബഹ്റൈന്‍ നാടകവേദിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷത്തില്‍ നടക്കുന്ന മേളയെന്ന സവിശേഷത ഇതിനുണ്ടെന്ന് നുഐമി പറഞ്ഞു. ബഹ്റൈനിലെ നാടകവേദി ഒരു നൂറ്റാണ്ട് നീണ്ട സമ്പന്നമായ യാത്രയില്‍ സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ബഹ്റൈന്റെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


