
മനാമ: കാപ്പി പ്രേമികള്‍ക്ക് രുചിയുടെ വൈവിധ്യങ്ങള്‍ സമ്മാനിക്കുന്ന ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025 എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നവംബര്‍ 9 മുതല്‍ 13 വരെ നടക്കും.
ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് ഡി.എക്സ്.ബി. ലൈവ് ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ദ്ധരും ബ്രാന്‍ഡുകളും ഒത്തുചേരുന്ന ഫെസ്റ്റിവലില്‍ കാപ്പി പ്രേമികളുടെ വന്‍ സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി മത്സരങ്ങള്‍, ലൈവ് ഡെമോണ്‍സ്ട്രേഷനുകള്‍, ശില്പശാലകള്, സാംസ്കാരിക പരിപാടികള്‍ എന്നിവയുമുണ്ടാകും.


