
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗത്തിലെ മികച്ച അത് ലറ്റുകൾക്കായി അത് ലറ്റിക് സ്പോർട്സ് വെൽഫെയർ അസോസിയേഷൻ (എ എസ് ഡബ്ല്യു എ) ഏർപ്പെടുത്തിയ പുരസ്കാരത്തിന് (10,000 രൂപ വീതം) നിവേദ് കൃഷ്ണയും ,ആദിത്യ അജിയും അർഹരായി.ഒളിംപ്യൻമാരായ പി.ആർ. ശ്രീജേഷും, സിനി ജോസും ചേർന്ന് സമ്മാനിച്ചു.

രാജ്യാന്തര കായിക താരവും , കൊച്ചി രാജ്യാന്തര വിമാനത്താവളം കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറുമായ റോയ് വർഗീസ്, ജിജീഷ് കുമാർ , വി ബി. ബിനീഷ്, റോഷൻ ഐസക് ജോൺ , അഭിലാഷ് പുരുഷോത്തമൻ , ആന്റിണി രാജു എം എൽ എ, കായിക മേളയുടെ സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ എന്നിവർ സംബന്ധിച്ചു



