
മനാമ: ഹമാലയിലെ ബിയോണ് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഡിജിറ്റല്‍ സിറ്റി ബഹ്റൈനിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ നഗരാസൂത്രണ, വികസന അതോറിറ്റിക്ക് (യു.പി.ഡി.എ) സമര്‍പ്പിച്ചതായി ഗേറ്റ്വേ ഗള്‍ഫ് 2025നിടയില്‍ ബിയോണ് അറിയിച്ചു.
ബിയോണ് ഗ്രൂപ്പ് ചെയര്മാന് ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫയുടെയും രണ്ടു സ്ഥാപനങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്.
ഈ മുന്‍നിര പദ്ധതിയുടെ വികസനത്തിലെ ഒരു നിര്‍ണായക നാഴികക്കല്ലാണ് ഈ നടപടി. സാങ്കേതികവിദ്യ, ഗവേഷണം, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയ്ക്കായി ഒരു മുന്‍നിര ആവാസവ്യവസ്ഥ സ്ഥാപിക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ ഭാഗംകൂടിയാണിത്.
1.5 ബില്യണ്‍ യു.എസ്. ഡോളറിന്റെ മാസ്റ്റര്‍ പ്ലാന്‍ ഡിജിറ്റല്‍ സിറ്റി ബഹ്റൈന്റെ രൂപകല്‍പ്പനയുടെ മുഴുവന്‍ വ്യാപ്തിയും ഉള്‍ക്കൊള്ളുന്നു. വാണിജ്യ, വിദ്യാഭ്യാസ, ഗവേഷണ വികസന ഇടങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍, ഹോട്ടലുകള്‍, ആരോഗ്യ സംരക്ഷണം, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതിയാണിത്. ഇവയെല്ലാം ഏകദേശം 70,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ലാന്‍ഡ്സ്കേപ്പ്ഡ് ഓപ്പണ്‍ സ്പെയ്സുകള്‍, സംയോജിത മൊബിലിറ്റി സംവിധാനങ്ങള്‍, നൂതന നഗര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കിടയിലാണ്.
ബഹ്റൈനെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനാത്മകമായ ഒരു പദ്ധതിയില്‍ ഈ നാഴികക്കല്ല് കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡിജിറ്റല്‍ സിറ്റി ഡെവലപ്മെന്റ് കമ്പനിയുടെ ചെയര്മാന് ഫൈസല്‍ അല്ജലഹമ പറഞ്ഞു.


