
മനാമ: ബി.ഡി.എഫ്. ആശുപത്രിക്കും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിക്കും ആരോഗ്യ സംരക്ഷണ നിലവാരത്തിലും മികവിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എന്‍.എച്ച്.ആര്.എ) ഡയമണ്ട് അക്രഡിറ്റേഷന് ലഭിച്ചതായി റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്.എം.എസ്) അറിയിച്ചു.
നേട്ടം ആഘോഷിക്കാനും മെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് ടീമുകളെ ആദരിക്കാനുമായി രണ്ട് ആശുപത്രികളിലും ചടങ്ങുകള്‍ നടന്നു.
ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താനും പൊതുജനവിശ്വാസം ശക്തിപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ തെളിവാണ് ഈ അംഗീകാരമെന്ന് ആര്.എം.എസ്. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പറഞ്ഞു.
ആഗോളതലത്തില്‍ മികച്ച രീതികള്‍ സ്വീകരിച്ചതിന് എന്‍.എച്ച്.ആര്.എ. സി.ഇ.ഒ. ഡോ. അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി ആശുപത്രികളെ അഭിനന്ദിച്ചു.


