കൊച്ചി: സ്വർണക്കടത്ത് കേസിൽ യു എ ഇ കോൺസുലേറ്റിലെ മലയാളി ജീവനക്കാരെ കസ്റ്റംസ് ചോദ്യം ചെയ്യും. തിരുവനന്തപുരം എയർ കാർഗോയിൽ നിന്ന് യു എ ഇ കോൺസുലേറ്റിലേക്ക് ഖുറാനുകൾ എത്തിച്ച വാഹന ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തു. പാർസലുകളിൽ ഖുറാൻ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇവർ നൽകിയ മൊഴി. വാഹന ഉടമയായ അലി, ഡ്രൈവർ സമീർ എന്നിവരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ചോദ്യം ചെയ്തത്. ഖുറാനുകളടങ്ങിയ 4470 കിലോ പാർസലുകൾ ക്ലിയർ ചെയ്തു നൽകിയ കസ്റ്റംസ് ഹൗസ് ഏജന്റിനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പാർസലിൽ എന്തോ പുസ്തകങ്ങളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നതെന്നും ഖുറാൻ ആണെന്ന് അറിയില്ലെന്നുമുള്ള വാഹന ഉടമയുടെയും, ഡ്രൈവറുടെയും മൊഴി കസ്റ്റംസ് മുഖവിലയ്ക്കെടുത്തിട്ടില്ല.കോൺസുലേറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും. കോൺസുലേറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും.


