
മനാമ: 2025ലെ ആദ്യപാദത്തില്‍ ബഹ്റൈനിലെ ചില്ലറ വില്പനയില് രണ്ടു ശതമാനം വര്‍ധന കൈവരിച്ചതായി ജി.സി.സി. റീട്ടെയില്‍ വിപണിയെക്കുറിച്ചുള്ള ആല്‍പെന്‍ കാപ്പിറ്റല്‍ പഠനം വ്യക്തമാക്കുന്നു.
2028ലെത്തുമ്പോള്‍ ഇത് ഏകദേശം മൂന്നു ശതമാനമാകുമെന്നും പഠനത്തില്‍ പറയുന്നു. ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ചയായ പുരോഗതിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
വര്‍ധിച്ചുവരുന്ന ഗാര്‍ഹിക ചെലവ് ശേഷി, വിശാലമായ ഇ- കൊമേഴ്സ് ഉപയോഗം, അടിസ്ഥാനസൗകര്യങ്ങളിലെ നവീകരണം എന്നിവയാണ് ഈ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


