
മനാമ: ബഹ്റൈനില്‍ നായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കാറോടിച്ച് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരു കറുത്ത നായയെ നീല കാറിനു പിന്നില്‍ കെട്ടിയിട്ട് അതിനെ റോഡിലൂടെ വലിച്ചിഴച്ച് കോറോടിച്ചുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്തേണ്‍ ഗവര്ണര്റേറ്റ് പോലീസ് അന്വേഷണം നടത്തി യുവാവിനെ പിടികൂടിയത്.
മൃഗങ്ങളോട് ഇങ്ങനെ ക്രൂരത കാണിക്കുന്നത് രാജ്യത്ത് തടവുശിച്ച ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


