
മനാമ: വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷുറന്‍സ് ഫണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖോലൂദ് സെയ്ഫ് അല്‍ കുബൈസിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ പ്രതിനിധി സംഘം ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ആസ്ഥാനം സന്ദര്‍ശിച്ചു.
മനുഷ്യക്കടത്തിനിരകളായവര്ക്കും ഇരകളാവാന്‍ സാധ്യതയുള്ളവര്‍ക്കും വേണ്ടിയുള്ള അഭയകേന്ദ്രം കൈകാര്യം ചെയ്യുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ബഹ്റൈന്റെ അനുഭവത്തെക്കുറിച്ച് മനസ്സിലാക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ബഹ്റൈനും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും മനുഷ്യക്കടത്ത് തടയുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും സംയുക്ത ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വൈദഗ്ദ്ധ്യം കൈമാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്‍.എം.ആര്.എയുടെ എന്‍ഫോഴ്സ്മെന്റ് ആന്റ് പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി സി.ഇ.ഒയും നാഷണല്‍ കമ്മിറ്റി ഫോര്‍ കോംബാറ്റിംഗ് ഇന്‍ പേഴ്സണ്‍ ട്രാഫിക്കിംഗ് (എന്‍.സി.സി.ടി.ഐ.പി) അംഗവുമായ നൂറ ഇസ മുബാറക് ഖത്തര്‍ സംഘത്തോട് സംസാരിച്ചു.


