
മനാമ: ബഹ്റൈനില്‍ വ്യാജ തൊഴില്‍, സാമൂഹ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ അഞ്ചു പേര്‍ക്ക് ഒന്നാം ഹൈ ക്രിമിനല്‍ കോടതി തടവുശിക്ഷ വിളിച്ചു.
ഒന്നാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയുമാണ് വിധിച്ചത്. മൂന്നു മുതല്‍ അഞ്ചുവരെ പ്രതികളായ സ്ത്രീകള്‍ക്ക് മൂന്നു മാസം വീതം തടവും 1,000 ദിനാര്‍ വീതം പിഴയും വിധിച്ചു. ഇതില്‍ അഞ്ചാം പ്രതിയുടെ ശിക്ഷ മൂന്നു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.
2022നും 2024നുമിടയിലാണ് തട്ടിപ്പ് നടന്നത്. വ്യാജ തൊഴില്‍ രേഖകള്‍ ചമച്ച് 55 തൊഴിലാളികളെ ഒരു വ്യാജ കമ്പനിയില്‍ നിയമിച്ചതായി കാണിച്ച് ഇവരുടെ രേഖകള്‍ സമര്‍പ്പിച്ച് ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍നിന്ന് (ജി.ഒ.എസ്.ഐ) 3,199.400 ദിനാറിന്റെ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്. ജി.ഒ.എസ്.ഐയുടെ നിയമകാര്യ ഡയറക്ടറേറ്റിലെ ഒരു കോടതി സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടനുസരിച്ച് പരിശോധനാ വകുപ്പ് കടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയയോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.


