
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍മിതബുദ്ധി (എ.ഐ), ഡാറ്റാ പരിശീലന പരിപാടികള്‍ ആരംഭിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയും (ഐ.ജി.എ) മൈക്രോസോഫ്റ്റും സഹകരിച്ചാണ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രഗത്ഭരായ എ.ഐ, ഡാറ്റാ വിദഗ്ധരാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ എ.ഐ, ഡാറ്റാ അനലിറ്റിക്സ് എന്നിവയില്‍ പരിജ്ഞാനമുള്ളവരാക്കിമാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് ഐ.ജി.എ. ഗവണ്മെന്റ് സിസ്റ്റംസ് സപ്പോര്‍ട്ട് ആന്റ് മെയിന്റനന്‍സ് ഡയറക്ടര്‍ ഹിഷാം ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു.


