
മനാമ: ബഹ്റൈനില്‍ ഒരാഴ്ച മുമ്പ് കടലില്‍ വീണ് കാണാതായ കടല്‍ യാത്രികനെ ഇതുവരെ കണ്ടെത്താനായില്ല.
ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. രണ്ടു ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് ഒരു ബോട്ടിലുണ്ടായിരുന്ന മൂന്നു പേരിലൊരാള്‍ കടലില്‍ വീണത്. ഈ അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.
നിയമവിരുദ്ധമായി മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാളോടൊപ്പം ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


