
മനാമ: ബഹ്റൈനില്‍ തൊഴില്‍ വിസ നല്കുന്നതില് നിയന്ത്രണം വേണമെന്ന ആവശ്യവുമായി ഡോ. മുനീര്‍ സെറൂര്‍ എം.പി.
സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലെ തസ്തികകളിലെ ഒഴിവുകളിലേക്ക് ബഹ്റൈനികളില്ലെങ്കില് മാത്രമേ വിദേശികള്‍ക്ക് നിയമനം നല്‍കാവൂ എന്ന് അദ്ദേഹം പാര്‍ലമെന്റ് മുമ്പാകെ വെച്ച നിര്‍ദേശത്തില്‍ പറയുന്നു. നിരവധി സീനിയര്‍, മിഡ് ലെവല്‍ തസ്തികകളില്‍ ഏറെക്കാലമായി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇത് ബഹ്റൈനികളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു.
ഇപ്പോള്‍ പരിശീലനം നേടിയ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ധാരാളമുണ്ട്. അച്ചടക്കം, അനുഭവം, വൈദഗ്ദ്ധ്യം എന്നിവ അടിസ്ഥാനമാക്കി ബഹ്റൈനി ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റാബേസ് തയാറാക്കണം. അതിനനുസൃതമായി വിദേശി ജീവനക്കാരുടെ വിസ പുതുക്കലിന് നിയന്ത്രണം കൊണ്ടുവരണം. സ്വദേശികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക തൊഴില്‍ പരിശീലന പരിപാടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


