
മനാമ: ബഹ്റൈനില്‍ നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കേസിന്റെ അടുത്ത വിചാരണ ഒന്നാം ഹൈ ക്രിമിനല്‍ കോടതി ഒക്ടോബര്‍ 28ലേക്ക് മാറ്റി.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ആദ്യം പിടികൂടിയത് മയക്കുമരുന്ന് സാമഗ്രികള്‍ കടത്തിക്കൊണ്ടുവന്ന മൂന്നു പേരെയാണ്. തുടര്‍ന്ന് ഒരു വീട്ടില്‍ സജ്ജമാക്കിയ ലാബില്‍ അത് മയക്കുമരുന്നാക്കിമാറ്റിയ നാലാമനെയും പിടികൂടുകയായിരുന്നു.
പുലര്‍ച്ചെ 12.30ഓടെ പോലീസ് ഇവരുടെ സ്ഥലം റെയ്ഡ് ചെയ്താണ് നാലാമനെ പിടികൂടിയത്. തുടര്‍ന്ന് കേസ് പബ്ലിക് പോസിക്യൂഷന് കൈമാറി. അന്വേഷണത്തില്‍ ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് കോടതിക്ക് കൈമാറിയത്.


