
മനാമ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്.
വെബ്സൈറ്റുകളിലേക്ക് ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതിനുമുമ്പ് അവയുടെ ആധികാരികത പരിശോധിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷന് മേധാവി കേണല്‍ ഡോ. ഉസാമ ബഹര്‍ മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമത്തില്‍ അല്‍ അമന് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ വഴി എങ്ങനെ ഇടപാടുകള്‍ നടത്തണമെന്ന് ജനങ്ങള്‍ നന്നായി അറിഞ്ഞിരിക്കണം. ഓണ്‍ലൈന്‍ വിപണന സൈറ്റുകളില്‍ വരുന്ന പല പരസ്യങ്ങളും വ്യാജമാണ്. അവ പരിശോധിച്ച് ഉറപ്പുവരുത്തിയില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുംഅദ്ദേഹം പറഞ്ഞു.


