
മനാമ: ബഹ്റൈനിലെ അഅലിയിലെ അപകടകരമായ ഇന്റര്‍സെക്ഷനില്‍ റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടി വേണമെന്ന് നിര്‍ദേശം.
നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ അബ്ദുല്ല അബ്ദുല്‍ഹമീദ് അശൂറാണ് കൗണ്‍സില്‍ മുമ്പാകെ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. റംലി പെട്രോള്‍ സ്റ്റേഷന് സമീപത്തുള്ള ബ്ലോക്ക് 742ലെ റോഡ് 4262ലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
നിര്‍ദേശം അംഗീകരിച്ച കൗണ്‍സില്‍ അത് മരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജിന് നല്‍കാനായി മുനിസിപ്പാലിറ്റി- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കിന് കൈമാറി. നിര്‍ദേശത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


