
മനാമ: ബഹ്റൈനിലെ സല്‍മാബാദില്‍ മെഡിക്കല്‍ യോഗ്യതകളോ ലൈസന്‍സോ ഇല്ലാതെ വീട്ടില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍.
വീട്ടില്‍ രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്ത 49കാരനാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളുടെ പക്കല്‍നിന്ന് വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത മരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് അധികൃതര്‍ അന്വേഷണമാരംഭിച്ചത്. വ്യാജ ഡോക്ടറാണെന്ന് തെളിവുകള്‍ ലഭിച്ചതിന് തുടര്‍ന്നാണ് വീട് പരിശോധിച്ച ശേഷം ഇയാളെ അറസ്റ്റ് ചെയ്തത്.
