
മനാമ: ബഹ്റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രങ്ങളുടെ പരേഡില്‍ പലസ്തീന് ഐക്യദാര്‍ഢ്യം.
പരേഡില്‍ പലസ്തീന് പതാക ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ഗെയിംസിന്റെ ഉപരക്ഷാധികാരിയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരടക്കമുള്ളവര്‍ എഴുന്നേറ്റുനിന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ പലസ്തീന് അഭിവാദ്യമര്‍പ്പിച്ചു.
