
മനാമ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ദോഹയില്‍ പ്രഖ്യാപിച്ച അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിന്റെയും തുര്‍ക്കിയുടെയും നയതന്ത്ര മദ്ധ്യസ്ഥ ശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സൃഷ്ടിപരമായ സഹകരണവും വര്‍ധിപ്പിക്കാനും മേഖലയില്‍ സുരക്ഷ, സ്ഥിരത, സുസ്ഥിര സമാധാനം എന്നിവ ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
