
മനാമ: ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച കൈവരിച്ചു.
2024ല്‍ ബഹ്റൈന്റെ ടൂറിസം വരുമാനം 3.7 ബില്യണ്‍ ഡോളറിലെത്തിയതായി യു.എന്‍. വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹ്റൈന്‍ ടൂറിസം കേന്ദ്രവും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റിയും സ്വകാര്യ മേഖലയുമായി ചേര്‍ന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചത് ഇതിന് പ്രധാന കാരണമായി. കൂടാതെ വര്‍ഷം മുഴുവന്‍ രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളും ടൂറിസം വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു.
കുടുംബ, സാംസ്കാരിക, കായിക, വിനോദ, ഉത്സവ യാത്രകളും ഇതിന് കാരണമായി.
