
മനാമ: ബഹ്റൈനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളി മരിച്ച കേസില്‍ യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.
ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനായി 100 ദിനാര്‍ ജാമ്യത്തുകയായി കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.
യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തെരുവില്‍ മാലിന്യവണ്ടി തള്ളിക്കൊണ്ടുപോകുകയായിരുന്ന ശുചീകരണ തൊഴിലാളിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ശുചീകരണ തൊഴിലാളിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യുവതിയുടെ അശ്രദ്ധയാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
