
മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
കേരളവും ബഹ്റൈനും തമ്മില്‍ സഹകരണം, വ്യാപാരം, നിക്ഷേപം, സാംസ്കാരിക കൈമാറ്റം എന്നിവ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ബഹ്റൈന്റെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കേരളീയര്‍ നല്കുന്ന സംഭാവനകളെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്റൈനില്‍ ലഭിച്ച സ്വീകരണത്തിന് പിണറായി വിജയന് നന്ദി പറഞ്ഞു.
ബഹ്റൈന്‍- വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്രു, ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
