
മനാമ: 2025 ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് സമഗ്രമായ മാധ്യമ കവറേജ് സംവിധാനമുണ്ടാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.
മത്സരങ്ങള്‍ ബഹ്റൈന്‍ സ്പോര്‍ട്സ് 1, 2, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചാനലുകള്‍ എന്നിവയില്‍ തത്സമയം സംപ്രേഷണം ചെയ്യും. സ്പോര്‍ട്സ് ജേണലിസ്റ്റുകളായ മറിയം ബുക്കമാല്, ഫവാസ് അല്‍ അബ്ദുല്ല, ഇസ ഷറൈദ, മുഹമ്മദ് അബ്ദുല്‍ഗഫാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഒരു ദൈനംദിന പരിപാടി രാത്രി 9:30ന് സംപ്രേഷണം ചെയ്യും.
ബഹ്റൈനി സ്പോര്‍ട്സ് താരങ്ങളുടെയും വിശകലന വിദഗ്ധരുടെയും പങ്കെടുക്കുന്നവരുടെയും സംഘാടകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും വീക്ഷണകോണില്‍നിന്ന് ഫലങ്ങള്‍ അവലോകനം ചെയ്യും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത പുതുതായി ആരംഭിച്ച സ്പോര്‍ട്സ് സ്റ്റുഡിയോയുടെ പിന്തുണയോടെ തത്സമയ അപ്ഡേറ്റുകള് നല്കന് തത്സമയ ഫീല്‍ഡ് റിപ്പോര്ട്ടുകളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
